മുംബയ്: മുംബയ് ദാദറിലെ ശിവസേനാ ഭവൻ അടച്ചു. ഓഫീസിലെ സ്ഥിരം സന്ദർശകനായ പാർട്ടി പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ശിവസേനാ ഭവൻ അടച്ചിടാൻ തീരുമാനിച്ചത്. ഈ മാസം അവസാനംവരെ കെട്ടിടം അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനം. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.സ്ഥാപകദിനം ആഘോഷിക്കാൻ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ഉൾപ്പടെയുള്ള നേതാക്കൾ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ കൊവിഡ് നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രോഗം ബാധിക്കുന്നവരുടെ എണ്ണം ഒാരോദിവസവും കൂടുകയാണ്.ഇതുവരെ 4,40,215 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14,011 പേർ രോഗികളായി. ആകെ മരണം പതിനാലായിരം കടന്നു.