കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരേ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ വെള്ളറട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കള്ളിക്കാട് വിജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.മാത്യുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.കള്ളിക്കാട് ഭുവനേന്ദ്രൻ,ഗ്രാമ പഞ്ചായത്തംഗം ശശീന്ദ്രൻ,ശശി,വി.എസ്.ഷാജി,അലക്സ്,ബിജോയ്,പ്രദീഷ്,മുരളി തുടങ്ങിയവർ സംസാരിച്ചു.