ബാലരാമപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ വീക്ഷിക്കാൻ പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാലയിൽ സംവിധാനം ഏർപ്പെടുത്തി.ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ,​ലാപ് ടോപ്പ്,​ടെലിവിഷൻ,​മറ്റ് ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ എന്നിവയിലൂടെയാണ് ക്ലാസ് പ്രദർശിപ്പിക്കുന്നത്.സ്വന്തമായി സ്മാർട്ട് ഫോൺ,​ടാബ്ലറ്റ്,​ലാപ് ടോപ്പ് എന്നിവ കൈവശമുള്ള സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഗ്രന്ഥശാലയിൽ സജ്ജമാക്കിയിട്ടുള്ള സൗജന്യവയർലെസ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം.