വക്കം: സഹോദരങ്ങളായ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. വക്കം വെളിവിളാകം ആറ്റൂർ തൊടി ബി.എസ് നിവാസിൽ ഷൈജുവിന്റെ മക്കളായ രാഹുൽ (16) ,ഷൈലേഷ് (15) എന്നിവരെയാണ് തിങ്കളാഴ്ച്ച വൈകിട്ട് മുതൽ കാണാതായത്.കറങ്ങി നടക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിനെത്തുടർന്നാണ് ഇരുവരെയും കാണാതായതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.രാഹുൽ പത്താംക്ളാസ് പരീക്ഷയെഴുതിയിട്ട് നിൽക്കുകയാണ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ കടയ് ക്കാവൂർ പൊലീസിലോ, 0470- 2656629,949798010 6 എന്ന നമ്പരിലോ അറിയിക്കണം.