ആര്യനാട്:കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ പരാജയത്തിനും കൊവിഡ് കാലത്തെ കൊള്ളയ്ക്കും എതിരെ ബി.ജെ.പി അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി വെള്ളനാട് നടത്തിയ ധർണ ദേശീയ കൗൺസിലംഗം കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ, പുതുക്കുളങ്ങര അനിൽ,കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.വി.രജ്ഞിത്,ബി.ജെ.പി സംസ്ഥാന കൗൺസിലംഗം മങ്കാട് സുകുമാരൻ, മണ്ഡലം ഭാരവാഹികളായ പുതുക്കുളങ്ങര ഗോപൻ,ബിനിൽ കുമാർ, വേണുഗോപാൽ,പ്ലാവിള അനിൽ തുടങ്ങിയവർ സംസാരിച്ചു .