വക്കം: വക്കം ഗവ. ഹൈസ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളുമായി പൂർവ വിദ്യാർത്ഥികൾ. 1981 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മൊബൈൽ ഫോണുകൾ വിതരണം ചെയ്തത്. സ്കൂളിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരന് ഫോണുകൾ കൈമാറി. മുൻ ഹെഡ്മിസ്ട്രസ് ശാന്തമുമാരി ടീച്ചർ, പ്രിൻസിപ്പൽ ഷീലാകുമാരി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സന്തോഷ് കുമാർ, 81 ബാച്ച് അംഗങ്ങളായ ഗുരുദത്ത്, സുനിൽകുമാർ (സിംബൻ), നാസർ, സുജാതൻ, സുഗതൻ, രാജൻ,വിവേകാനന്ദൻ എന്നിവർ പങ്കെടുത്തു.