കിളിമാനൂർ:സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവുചുരുക്കലിന്റെയും പേരിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിച്ച് ഒഴിവുകളിൽ ഉടൻ നിയമനം നടത്തണമെന്ന് കേരള അറബിക് മുൻഷീസ്‌ അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. എ. ജാഫർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.പി. ഫിറോസ്, വൈസ് പ്രസിഡന്റുമാരായ സലാഹുദ്ദീൻ കൊല്ലം, എം.എ. ഹംസ എറണാകുളം, മുസ്തഫ വയനാട്, ഹിഷാമുദ്ദീൻ പത്തനംതിട്ട, അബ്ദുൽമജീദ് കാസർകോട്, മുഹമ്മദ് സഹൽ മലപ്പുറം, ലൈലാ ബീവി തിരുവനന്തപുരം, സെക്രട്ടറിമാരായ സിറാജ് മദനി എറണാകുളം, അനസ് എം. അഷ്‌റഫ്‌, നിഹാസ് പാലോട്, ഉമർ മുള്ളൂർക്കര, നബീൽ കൊല്ലം, മുനീർ കിളിമാനൂർ, സുമയ്യ തങ്ങൾ, സി.എസ്. സാബിറ തൃശൂർ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.