ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ അഴിമതി ഉണ്ടെന്നാരോപിച്ച് എൽ.ഡി.എഫ് പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിച്ചൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,​ സി.പി.ഐ ജില്ലാ.അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ,​ സി.പി.എം നേമം ഏര്യാ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,​ കാട്ടാക്കട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ശശി,​ സി.പി.എം പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണൻ,​ സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ എന്നിവർ സംസാരിച്ചു.