നെടുമങ്ങാട് :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ ആരോഗ്യ പ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയും സി.പി.ഐ അരുവിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ നായരുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ് റഷീദ്,കളത്തറ മധു,ശ്രീലാൽ,ബാലചന്ദ്രൻ നായർ,മനോഹരൻനായർ,ഇ.എം റഹിം, വിശ്വനാഥൻ,ലുക്ക്മാനുൽ ഹക്കിം തുടങ്ങിയവർ പ്രസംഗിച്ചു.