ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച തുക തിരികെ നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്‍വി വ്യക്തമാക്കി. കൊവിഡ് ഭീഷണിമൂലം ഇത്തവണത്തെ ഹജ്ജ് കർമം സൗദിയിലുള്ളവർക്ക് മാത്രമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇൗ നടപടി. ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പണം ഉടൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു ലക്ഷത്തി പതിമൂവായിരം പേരാണ് ഈ വർഷം തീർത്ഥാടനത്തിനായി അപേക്ഷിച്ചിരുന്നത്.