പാലോട്:പാലുവള്ളി ഗവ:യു.പി സ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കാക്കി സംഘടിപ്പിക്കുന്ന ഓൺലൈൻ പഠന സഹായ പരിപാടി അക്ഷര വെട്ടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകർ തന്നെ കരിമ്പിൻകാല കമ്യൂണിറ്റി ഹാൾ, വട്ടപ്പൻകാട്, കിടാരക്കുഴി, പവ്വത്തൂർ, പേയ്ക്കാമൂല എന്നിവിടങ്ങളിലെ അങ്കണവാടികൾ, പച്ചമുടുംബ്‌, പച്ച ബാങ്ക് ഹാൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പഠന കേന്ദ്രത്തിലെത്തി കുട്ടികളെ പഠിപ്പിക്കുന്ന പദ്ധതിയാണ് അക്ഷര വെട്ടം. ഉദ്ഘാടന ചടങ്ങിൽ ദീപാ സുരേഷ്, എം. ഉദയകുമാർ, കെ.സതീശൻ,എസ്.എസ്.സജീഷ്, ഗിരിജ എന്നിവർ പങ്കെടുത്തു.