നെടുമങ്ങാട് : അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ റസ്‌ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് മുനിസിപ്പൽ ജിംനേഷ്യത്തിലെ റസലിംഗ് പരിശീലകനും മുൻ ദേശീയ താരവുമായ ദീപുകുമാറിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻടി.ആർ.സുരേഷ് കുമാർ,ശ്രീകേഷ്, ദീപുകുമാർ എന്നിവർ പങ്കെടുത്തു.