class

കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമലയിൽ കൊവിഡ് 19 ക്വാറന്റൈൻ സംബന്ധിച്ചുള്ള അവബോധ ക്ലാസെടുത്തു. പഠന ക്ലാസ് വാർഡ് മെമ്പർ ജി.എൽ അജീഷ് ഉദ്ഘാടനം ചെയ്തു.വാർഡ് തല നിരീക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ഷാജു കെ.നായർ ക്ലാസിന് നേതൃത്വം നൽകി.ജെ.പി.എച്ച് എൻ.ശ്രീലത അദ്ധ്യക്ഷതത വഹിച്ചു.ആശാ വർക്കർ ജയകുമാരി സ്വാഗതം പറഞ്ഞു.അങ്കണവാടി ടീച്ചർമാർ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ,സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.