തിരുവനന്തപുരം:നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്‌മെന്റ് സെന്റർ വീഡിയോ കോൺഫറൻസിംഗിലൂടെ കരിയർ സേവനങ്ങൾ ലഭ്യമാക്കും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചാണ് പങ്കെടുപ്പിക്കുക. കരിയർ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാനും മികച്ച കരിയർ തെരഞ്ഞെടുക്കാനും സഹായകമാകുന്ന രീതിയിലാണ് സേവനം . കൂടുതൽ വിവരങ്ങൾക്ക്: 9495270331, 9744758625.