വിതുര: ഓൺലൈൻ പഠനത്തിനായി ടിവിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കുട്ടികൾക്ക് ടിവിയും ഡിഷ് ആന്റിനയും നൽകി ബി.ജെ.പി പ്രവർത്തകർ. വിതുര പഞ്ചായത്തിലെ മേമല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടൻ കുളിച്ചപാറയിൽ കൊടികോണിൽ വീട്ടിൽ പ്ളസ് വൺ വിദ്യാർത്ഥി വിപിനും,​ എട്ടാം ക്ളാസ് വിദ്യാർത്ഥി വിവേകിനുമാണ് പഠന സൗകര്യങ്ങൾ ഒരുക്കിയത്. ബി.ജെ.പി വിതുര പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് ടിവിയും ഡിഷ് ആന്റിനയും കൈമാറി. ജനറൽ സെക്രട്ടറി സുരേഷ്,​ അരുൺ സി.എസ്. വിതുര,​ രാജൻ,​ ശ്രീജിത്ത്,​ വിനീഷ് എന്നിവർ പങ്കെടുത്തു.