covid

ബംഗളൂരു: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ നിന്ന് ഇടാക്കാവുന്ന തുക കർണാടക സർക്കാർ നിശ്‌ചയിച്ചു. ആരോഗ്യ വകുപ്പ് റഫർ ചെയ്യുന്ന കൊവിഡ് രോഗികളിൽ നിന്ന് ഐ.സി.യു. സൗകര്യമടക്കം പരമാവധി 10,000 രൂപ ഈടാക്കാമെന്നാണ് ആശുപത്രികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. നേരിട്ട് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന ഐ.സി.യു. സൗകര്യമടക്കം ഉപയോഗിക്കുന്ന കൊവിഡ് രോഗിയിൽ നിന്ന് പരമാവധി ഈടാക്കാവുന്ന തുക 25,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

ആശുപത്രികളിലെ അമ്പതു ശതമാനം ബെഡ്ഡുകൾ കൊവിഡ് രോഗികൾക്കായി മാറ്റിവ‌യ്ക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. നേരത്തെ തമി‌ഴ്‌നാട്ടിലേയും ഡൽഹിയിലേയും സ്വകാര്യ ആശുപത്രികളിൽ നിന്ന് ഈടാക്കാവുന്ന തുക ഏകീകരിച്ച് സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങിയിരുന്നു. ഡൽഹിയിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടാണ് രോഗികളിൽ നിന്ന് ഈടാക്കുന്ന തുകയിൽ ഏകീകരണം നടത്തിയത്.