ആറ്റിങ്ങൽ:ആറ്റിങ്ങൽ മുനിസിപ്പൽ എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനരായ മൂന്നു കുട്ടികൾക്ക് ടെലിവിഷൻ നൽകി.നഗരസഭാ ചെയർമാൻ എം. പ്രദീപും,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമുവും ചേർന്നാണ് കുരുന്നുകൾക്ക് ടിവി വിതരണം ചെയ്തത്.നഗരസഭാ ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,സെക്രട്ടറി എസ്.വിശ്വനാഥൻ,സൂപ്രണ്ട് രാജേഷ്കുമാർ,ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ,​സൊസൈറ്റി സെക്രട്ടറി വിനോദ് എന്നിവർ പങ്കെടുത്തു.