കുറ്റിച്ചൽ:കാട്ടാക്കട താലൂക്ക് സപ്ലെ ഓസീസറുടെ പ്രവർത്തന പരിധിയിലുള്ള കുറ്റിച്ചൽ പഞ്ചായത്തിലെ നാല് റേഷൻ കടകളിൽ മാസങ്ങളായി പച്ചരിയില്ല.നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും താലൂക്ക് - ജില്ലാ സപ്ലെ ഓഫീസറുമായി ബന്ധപ്പെട്ടിട്ടും ഉടൻ ശരിയാകും എന്ന് മാത്രമേ പറയുന്നുള്ളു.പഞ്ചായത്തിലെ ചപ്പാത്ത്,എലിമല,കോട്ടൂരിലെ രണ്ട് കടകൾ എന്നിവിടങ്ങളിലാണ് പച്ചരി ലഭിക്കാത്തത്. ആദിവാസി ഉപഭോക്താക്കൾ കൂടുതലുള്ള റേഷൻ കടകളാണിവ.റേഷൻ കടകളിൽ വേഗം പച്ചരി എത്തിക്കണമെന്ന് കാർഡ് ഉടമകൾ ആവശ്യപ്പെടുന്നു.