വർക്കല:വെട്ടൂർ ജി.എച്ച്.എസ്.എസ് 1976- 1986 ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ശുദ്ധ ജലം ലഭിക്കുന്നതിനായി ശുദ്ധ ജലവിതരണ യന്ത്രം നൽകി. വെട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് അസീം ഹുസൈൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.കൂട്ടായ്മയുടെ കോഡിനേറ്റർമാരായ സജിത്ത് വെട്ടൂർ, മുജീബ് റഹ്മാൻ, നസീബ് വർക്കല,ആശുപത്രി സൂപ്രണ്ട് ഡോ: ബിജു നെൽസൺ ,നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതികാ സത്യൻ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ഷാജഹാൻ,വാർഡ് കൗൺസിലർ ബിന്ദു.എസ്,റഷീദ്,മണിലാൽ,ഷിജു അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.