bus

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ മറികടന്ന് ,സർക്കാർ ജീവനക്കാർക്കായി സ്വകാര്യബസുകളുടെ സ്‌പെഷ്യൽ സർവീസുകൾ തകൃതി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കു വേണ്ടി കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തുമ്പോഴാണ്,വിവിധ ജില്ലകളിലായി 112 സ്വകാര്യ ബസുകളുടെ അനധികൃത സർവീസ്.

ജീവനക്കാർക്ക് മാത്രമായി നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിലേതിനെക്കാൾ കൂടിയ നിരക്കാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. ജീവനക്കാരുടെ കൂട്ടത്തിലുള്ള ചിലരെ സ്വാധീനിച്ചാണ് സർവീസ് നേടിയെടുക്കുന്നത്. സഹായിക്കുന്നവർക്ക് സൗജന്യയാത്ര. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് യാത്രക്കാരെ സംഘടിപ്പിക്കുന്നത്. നിയമവിരുദ്ധ സമാന്തര സർവീസുകൾ നടന്നിട്ടും, മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിഞ്ഞ ഭാവമില്ല .കെ.എസ്.ആർ.ടി.സി സർവീസുകൾ കൃത്യമല്ലാത്തതിനാലാണ് സ്വകാര്യബസുകളെ ആശ്രയിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

സ്വകാര്യ പാരലൽ

സർവീസ് നിലവിൽ

തിരുവനന്തപുരം- കൊല്ലം -35

കൊല്ലം- എറണാകുളം -17

കോഴിക്കോട്- എറണാകുളം - 60

ജൂലായ് 1 മുതൽ

പുതിയ റൂട്ടുകൾ

മടത്തറ -നിലമേൽ- തിരുവനന്തപുരം

അഞ്ചൽ- അയൂർ- തിരുവനന്തപുരം