india

വാഷിംഗ്ടൺ: ഗാൽവൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂതിതമായി ചെയ്തതാണെന്ന് അമേരിക്കയുടെ രഹസ്യന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ചൈന തങ്ങളുടെ പട്ടാളത്തിന് നിർദ്ദേശം നൽകിയിരുന്നു. ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇതിന് നിർദ്ദേശം നൽകിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

വെസ്‌റ്റേൺ തിയേറ്റർ കമാൻഡിലെ ജനറൽ ഷാഓ സോയും മറ്റ് ചില മുതിർന്ന ഉദ്യോഗസ്ഥൻമാരുമാണ് ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ടത്. നേരത്തെയും ഇന്ത്യക്കെതിരെ നിലപാടുകൾ സ്വീകരിച്ചയാളാണ് ജനറൽ ഷാഓസോ. അമേരിക്കയുടെയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മുന്നിൽ തലതാഴ്ത്തരുതെന്ന് അദ്ദേഹം മുൻപ് പലതവണ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചൈന സംഘർഷമുണ്ടാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ ചൈനയുടെ 35 സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്.