june23d

ആറ്റിങ്ങൽ: ഇന്ധനവില വർദ്ധനയ്ക്കെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.ഐ.ടി.യു നേതാവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ആർ. രാമു ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസ്റ്റാൻഡിന്റ നടന്ന ധർണ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബു ജനത, ജില്ലാ ട്രഷറർ​ എ.കെ.എം. സമദ് എന്നിവർ നേത‌ൃത്വം നൽകി