മെക്സികോ: ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്ക് കൊവിഡ്. മെക്സിക്കോയിലാണ് സംഭവം. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കൊവിഡുമായി പിറന്നത്. ആൺകുട്ടിക്ക് വെൻറിലേറ്ററിന്റെ സഹായം നൽകുന്നുണ്ട്. മെക്സിക്കോയിലെ സാൻ ലൂയിസ് പട്ടോസി സ്‌റ്റേറ്റിലെ ആശുപത്രിയിലാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്.
അമ്മയുടെ പ്ലാസന്റെ വഴിയായിരിക്കാം കുട്ടികൾക്ക് കൊവിഡ് ബാധിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. ജനിച്ചശേഷം കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവങ്ങളുണ്ടെങ്കിലും കൊവിഡ് ബാധയോടെ കുട്ടികൾ ജനിച്ചത് ആദ്യമാണെന്നും ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ജനന സമയത്ത് കൊവിഡ് ബാധയേൽക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും മാതാപിതാക്കൾ ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും അവരെ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. മാസം തികയുന്നതിന് മുമ്പേയായിരുന്നു പ്രസവം.