ബാലരാമപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ എം.വി.ആർ ഭവനിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തിന് ഐകൃദാർഢ്യം പ്രകടിപ്പിച്ച് സി.എം. കോവളം ഏര്യാകമ്മിറ്റി മംഗലത്തുകോണം ജംഗ്ഷനിൽ നടത്തിയ അനുഭാവ സത്യാഗ്രം അതിയന്നൂർ ബ്ലോക്ക് മെമ്പർ എൻ.ജി.പ്രഫുല്ലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എം.പി സംസ്ഥാനകമ്മിറ്റിയംഗം കെ.ജെ.സുരേന്ദ്രനാഥ്,​ കോവളം ഏര്യാ സെക്രട്ടറി ആർ.സുരേഷ് കുമാർ,​ അജിത്ത്,​ സി.എം.പി സംസ്ഥാനകമ്മിറ്റി അംഗം ചന്ദ്രവല്ലി,​ യു.ഡി.എഫ് നേതാക്കളായ മംഗലത്തുകോണം ആർ.തുളസീധരൻ,​ ഷിജു,​ മംഗലത്തുകോണം രവി,​ എ.ഗീരിശൻ,​ സി.എം.പി ബ്രാഞ്ച് സെക്രട്ടറി ഇടുവ രാജൻ,​ പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു.