പാറശാല: സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള വ്യാപാരി വ്യവസായി സമിതി പാറശാല ഏരിയാകമ്മിറ്റി 6 എൽ.ഇ.ഡി ടി.വികൾ വിതരണം ചെയ്തു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ചടങ്ങ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പാപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ ജോയിന്റ് സെക്രട്ടറി എസ്. ബിജുനാഥ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഭുവനചന്ദ്രൻ, ഏരിയാകമ്മിറ്റി സെക്രട്ടറി ആർ.ബിനുകുമാർ, ഏര്യ കമ്മിറ്റി പ്രസിഡന്റ് ജി.സി.അരുൺ എന്നിവർ പങ്കെടുത്തു.