ksrtc

തിരുവനന്തപുരം:മാറിക്കയറി യാത്ര തുടരാൻ കഴിയുന്ന വിധം രണ്ടു ജില്ലാപരിധിയിൽ വീതം എക്സ് പ്രസ് സർവീസുകൾ ആരംഭിക്കാൻ കെ. എസ്. ആർ.ടി.സി തീരുമാനിച്ചു. വെള്ളിയാഴ്ച സർവീസ് തുടങ്ങും.

തിരുവനന്തപുരത്തു നിന്നു വടക്കൻ ജില്ലകളിലേക്ക് ടിക്കറ്റെടുത്താൽ, രണ്ടാമത്തെ ജില്ലയുടെ അതിർത്തി ഡിപ്പോവരെ ബസ് പോകും. അവിടെ മറ്റൊരു എക്സ്‌പ്രസ് ബസുണ്ടാവും. ആദ്യത്തെ ബസിലെ സീറ്റ് നമ്പരിൽ യാത്ര തുടരാം. രണ്ടു ജില്ല പിന്നിടുമ്പോൾ വീണ്ടും മാറിക്കയറണം. ഒാരോ സർവീസിനു ശേഷവും ബസുകൾ അണുവിമുക്തമാക്കും.

ബസ് യാത്രക്കാർക്ക്

സീസൺ ടിക്കറ്റ്

യാത്രക്കാർക്ക് മുൻകൂർ പണം അടച്ച് ഡിസ്കൗണ്ടോടെ സീസൺ ടിക്കറ്റ് വാങ്ങാം.5,10, 20, 25 ദിവസത്തേയ്ക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്.

ഇരുചക്രവാഹനങ്ങൾ ബസ് സ്റ്റേഷനുകളിൽ സൂക്ഷിക്കാം. ബസ്സിൽ സീറ്റ് ഉറപ്പ്.

ആവശ്യംനോക്കി

ബസ് സർവീസ്

സർക്കാർ, സ്വകാര്യ ഓഫീസുകളിൽ സ്ഥിരമായി പോകുന്നവർക്കായി ബസ് ഓൺ ഡിമാന്റ് പദ്ധതി ജൂലായ് ഒന്നിന് ആരംഭിക്കും.സർക്കാർ ജീവനക്കാർക്കായി നിലവിലുള്ള ബസ് സർവീസുകളുടെ പുതിയ ക്രമീകരണമാണിത്. ജീവനക്കാരെ വീടിന്റെ ഏറ്റവും അടുത്ത് നിന്ന് കയറ്റി ഓഫീസുകളിലെത്തിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് തുടക്കം. തുടർന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും

നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, ഏജീസ് ഓഫീസ്, പി.എസ്.സി ഓഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽ കോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി തുടങ്ങി സ്ഥലങ്ങളിലേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സർവീസ് നടത്തുന്നത്.