pic

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളാണ് ഈ വ്യക്തി.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇയാൾ സന്ദർശിച്ച നടുവണ്ണൂരിലെ പെട്രോൾ പമ്പും ബേക്കറിയും ഫ്രൂട്ട‌്‌സ് കടയും തത്ക്കാലത്തേക്ക് അടക്കാൻ നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി. ഇവിടങ്ങളിലെ ജീവനക്കാരോട് 14 ദിവസം ക്വാറന്റീനിൽ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.