പാറശാല: കൊല്ലയിൽ പഞ്ചായത്ത് ധനുവച്ചപുരത്ത് നിർമ്മിച്ച ധനുശ്രീ ആഡിറ്റോറിയത്തിന്റെ ഉദ്ഘടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സി.എസ്.ഗീതാരാജശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ആദ്ധ്യക്ഷ ഐ.സൂരജാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ബേബി, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.ഡോളി, ആരോഗ്യവികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനിതാ ഷാലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.മോഹൻകുമാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ സെക്രട്ടറി എസ്.ഒ. ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.