petrol

കടയ്ക്കാവൂർ: കൊവിഡ് കാലത്തും പെട്രോൾ - ഡീസൽ വില നിത്യേന വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.അഞ്ചുതെങ്ങ് മണ്ണാക്കുളത്ത് ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. പ്രവീൺ ചന്ദ്ര, കിരൺ ജോസഫ്, വിജയ് വിമൽ, കെ.ആർ.നീലകണ്ഠൻ, ബേബി ബാലൻ തുടങ്ങിയവർ പങ്കെടുത്തു. എണ്ണ കിടങ്കിൽ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സി.പയസ് ഉദ്ഘാടനം ചെയ്തു. രാജു ജോർജ്, ആന്റണി ആന്റോ തുടങ്ങിയവർ പങ്കെടുത്തു.അഞ്ചുതെങ്ങ് ജംഗ്ഷനിലും നെടുങ്ങണ്ടയിലും ബി.എൻ.സൈജുരാജ് ഉദ്ഘാടനം ചെയ്തു. പി. വിമൽരാജ് പങ്കെടുത്തു. അഞ്ചുതെങ്ങ് പെട്രോൾ പമ്പിനു മുന്നിലും മുസ്ലിംപള്ളിക്കു സമീപവും ലിജാ ബോസ് ഉദ്ഘാടനം ചെയ്തു. സെൽവി ജാക്സൻ, സി.അജിത, സുനിതരാജ് തുടങ്ങിയവർ പങ്കെടുത്തു.