നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ ഇന്നലെ 8 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 226ആയി. തുത്തൂർ സ്വദേശിനിയായ 18 വയസുകാരിയിൽ നിന്ന് സമ്പർക്കത്തിലൂടെ ഇന്നലെ ഒരാൾക്ക് കൂടി രോഗം പടർന്നു. ജില്ലയിൽ ഇതുവരെ 128 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 86പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ട് പേരാണ് ഇതുവരെ മരിച്ചത്.