നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലോക്ക് ഡൗൺ പ്രമാണിച്ച് ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യധാന്യകിറ്റുകൾ വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീല, ഷീബാബീവി, ചുള്ളിമാനൂർ അക്ബർ ഷാ , ആറാംപള്ളി വിജയരാജ് എന്നിവർ പങ്കെടുത്തു.