പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ പിൽഗ്രിം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തങ്ങളുടെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശിവപാർവതി ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി അംഗം വി.കെ. ഹരികുമാർ സ്വാഗതം ആശംസിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര രക്ഷാധികാരി തുളസീദാസൻ നായർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.