മുടപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പുതുക്കുറിച്ചി കഠിനംകുളം റോഡിൽ കഠിനംകുളം കായലിന്‌ കുറുകെ നിലവിലുള്ള പുതുക്കുറിച്ചി പാലം പുതുക്കി പണിയുന്നതിനാൽ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്‌ വരെ നിരോധിച്ചിരിക്കുന്നു. കഠിനംകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഔവർ ലേഡീസ് സ്കൂളിന് സമീപത്തുനിന്നും ചേരമാൻ തുരുത്ത്, കൊട്ടാരംതുരുത്ത്, റോഡ് വഴി പെരുമാതുറ ഭാഗത്തേക്ക് പോകേണ്ടതാണ്. കൂടാതെ പെരുമാതുറ ഭാഗത്ത് നിന്നും പുതുക്കുറിച്ചിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുതുറ, ചാന്നാങ്കര ഭാഗം വഴി പോകാവുന്നതാണെന്നും എക്സിക്യൂട്ടീവ് എൻജിനിയറുടെ അറിയിപ്പിൽ പറയുന്നു.