rain

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും 26 ന് തിരുവനന്തപുരം ,കൊല്ലം, പത്തനംത്തിട്ട ,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതിശക്തമായ മഴ അടുത്ത ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ പെയ്യുമെന്നാണ് മുന്നറിയിപ്പ്.പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. തെക്ക് -പടിഞ്ഞാറ് , മദ്ധ്യ പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ലഭിച്ചത് ശരാശരിയിൽ

താഴെ മഴ

സംസ്ഥാനത്ത് ഇതിനകംശരാശരി മഴയിൽ താഴെയാണ് ലഭിച്ചത്.486.2 മി.മി മഴ ലഭിക്കേണ്ടിടത്ത 429 മി.മി . ശരാശരിയെക്കാൾ 12 മി.മി കുറവ്. കഴിഞ്ഞ രണ്ടാഴ്ച ,കൊല്ലം,പത്തനംത്തിട്ട ,ആലപ്പുഴ ജില്ലകളിൽ മഴ പൊതുവേ കുറവായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ശരാശരി മഴ ലഭിച്ചു.

തെക്ക് പടിഞ്ഞാറൻ കാലാവർഷത്തിൽ സാധാരണ, കൂടുതൽ മഴ അധികം ലഭിക്കുന്നത് വടക്കൻ ജില്ലകളിലാണ് .വടക്ക് കിഴക്കൻ മൺസൂണിൽ തെക്കൻ ജില്ലകളിലും..