തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലെ പെർഫോമൻസ് ഓഡിറ്റ് നിറുത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ പി.കെ. ജയശ്രീ വിളിച്ചുചേർത്ത യോഗത്തിൽ പഞ്ചായത്ത് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രിൻസിപ്പൽസെക്രട്ടറി ശാരദ മുരളീധരൻ അദ്ധ്യക്ഷയായ സമിതിയെ പഞ്ചായത്ത് ഡയറക്ടർ അറി​യി​ക്കും.പഞ്ചായത്തുകളിലെ ചട്ടലംഘനവും അഴിമതിയും കണ്ടെത്തി തിരുത്തുകയും വിഭവസമാഹരണം നടത്തുന്നതിൽ ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യുന്ന പെർഫോമൻസ് ഓഡിറ്റ് നിറുത്തലാക്കുന്നത് ജനവിരുദ്ധമാണെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ നേതാക്കളായ ബി. ശ്രീകുമാറും നൈറ്റോ ബേബി അരീക്കലും ചൂണ്ടിക്കാട്ടി.