വെഞ്ഞാറമൂട് : യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വാമനപുരം ആനാകുടി തടത്തരികത്ത് വീട്ടിൽ രാജീവി (35) നെ വെട്ടിയ ആനാകുടി പൂപ്പുറം ആർ.ജി ഭവനിൽ ഷിജു (40)വിനെയാണ് വെഞ്ഞാറമൂട് സി ഐ വിജയരാഘവന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം. രാജീവും ഷിജുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷിജു വെട്ടുകത്തികൊണ്ട് രാജീവിനെ വെട്ടുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ആറാംതാനം ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. .