പാറശാല: തെക്കൻ കേരളത്തിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയ തീർത്ഥാടകർക്കായി 91 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ്, കെ. ആൻസലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, എം.ആർ. സൈമൺ, എസ്. ഉഷാകുമാരി, ജോജി തുടങ്ങിയവർ പങ്കെടുത്തു. അമിനിറ്റി സെന്ററിന്റെ നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തിയാക്കും.