ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാതിരിയോട് കുളം നവീകരണത്തിന് അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 16 ലക്ഷം രൂപ അനുവദിച്ചതിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. കുളം ശുചീകരിക്കുന്നതോടൊപ്പം സൈഡ്ഭിത്തികൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി കൂടുതൽ സുരക്ഷ ഉറപ്പാക്കും.നിർമ്മാണോദ്ഘാടനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ, ബാലരാമപുരം സതീഷ്, മൈനർ ഇറിഗേഷൻ അസി.എൻജിനീയർ സുരേഷ് കുമാർ,കോൺട്രാക്റ്റർ രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.