തിരുവനന്തപുരം: മുല്ലപ്പള്ളിക്കെതിരെ ഇപ്പോൾ നീക്കങ്ങൾ നടത്തുന്നവർ നിരാശരാകേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഡ്വ.ജി. സുബോധൻ പറഞ്ഞു. കേരള ഫയർ വർക്‌സ് ലൈസൻസീസ് എംപ്ളോയീസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പുലിയൂർ ജി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.