thomas-isac-

തിരുവനന്തപുരം: വർദ്ധിച്ച പെട്രോൾ വിലയ്ക്ക് സമാനമായി സംസ്ഥാനം ഈടാക്കുന്ന നികുതി വർദ്ധന വേണ്ടെന്ന് വയ്ക്കില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കേന്ദ്രം വർദ്ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി പിൻവലിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് ആണെങ്കിലും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരം ചെയ്യേണ്ട സമയമാണ്. സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ സ്വകാര്യ സംരംഭകരെ ആകർഷിക്കാനാണ് കേന്ദ്രസർക്കാർ ഇത്തരം നയങ്ങൾ ആവിഷ്കരിക്കുന്നത്. സ്വകാര്യ സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം ഇന്ത്യയിൽ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതുകൊണ്ടാണ് സ്വകാര്യമേഖലയിലുൾപ്പെടെ കമ്പനികൾക്ക് ഇഷ്ടം പോലെ വില നിർണയിക്കാൻ സർക്കാർ അവസരമുണ്ടാക്കുന്നതെന്ന് ഐസക് കുറ്റപ്പെടുത്തി.