തിരുവനന്തപുരം :ജൂലായ് 20 ന് നടക്കുന്ന കർക്കടക വാവുബലിയോടനുബന്ധിച്ചുള്ള തർപ്പണ ചടങ്ങുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടത്തേണ്ടെന്ന് തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കുക, തർപ്പണത്തിന് മുൻപും ശേഷവും കൂട്ടായി വെള്ളത്തിൽ ഇറങ്ങുക എന്നീ ചടങ്ങുകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത് .