covid

തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഗൾഫിലെ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ പ്രശ്നത്തിൽ കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരിച്ചുവരുന്ന എല്ലാവരെയും നാട്ടിലെത്തിക്കാൻ സർക്കാ‌ർ പ്രതിജ്ഞാബദ്ധമാണ്. വരുന്നവരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. യാത്രയ്ക്കിടെ രോഗപ്പകർച്ചയുണ്ടാകാൻ പാടില്ല. 25മുതലാണ് സ്വകാര്യ, ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം എംബസികളെ അറിയിച്ചിരുന്നു. യു.എ..ഇയിൽ യാത്രയ്ക്ക് മുൻപ് റാപ്പിഡ് ആന്റിബോഡി ടെസ്​റ്റ് നടത്തുന്നുണ്ട്. ഖത്തറിൽ മൊബൈൽ ആപ്പിൽ ഗ്രീൻ സ്​റ്റാ​റ്റസുള്ളവർക്കേ യാത്ര അനുവദിക്കൂ.

കുവൈത്തിൽ രണ്ട് ടെർമിനലുകളിൽ മാത്രമാണ് ടെസ്​റ്റുള്ളത്. വിമാനക്കമ്പനികളുടെ ആവശ്യാനുസരണം കൂടുതൽ ടെർമിനലുകളിലേക്ക് വ്യാപിപ്പിക്കാനാവും. ടെസ്​റ്റൊന്നിന് 1000 രൂപയാണ് ചെലവ്. ഒമാനിൽ

ആർടി പിസിആർ ടെസ്​റ്റുകൾ മാത്റമാണുള്ളത്. സ്വകാര്യ ആശുപത്രികളെ സമീപിച്ചിട്ടുണ്ടെന്നും ജൂൺ 25ന് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എംബസി അറിയിച്ചിട്ടുണ്ട്. സൗദിയിൽ റാപ്പിഡ്, ആന്റിബോഡി ടെസ്​റ്റ് ചില സ്വകാര്യ ആശുപത്രികളിൽ നടത്തുന്നുണ്ടെങ്കിലും അവിടത്തെ സർക്കാർ അംഗീകരിച്ചിട്ടില്ല. ബഹ്‌റൈനിൽ ടെസ്റ്റിന് പ്രയാസമുണ്ടെന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്.വിദേശത്തു നിന്ന് വരാനാഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. രോഗബാധിതരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം.

സംസ്ഥാനത്ത് റൂട്ടീൻ സാമ്പിൾ, ഓഖ്‌മെന്റഡ്, സെന്റിനൽ, പൂൾഡ് സെന്റിനൽ, സി ബി നാ​റ്റ്, ട്റൂനാ​റ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ തോത് വർധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം. കൂടുതൽ വിമാനങ്ങളെത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധന കൂട്ടും. മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഏകോപന ചുമതല നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ എത്ര വിചാരിച്ചാലും തടയാനാവില്ല.- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 95% രോഗികളും വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്.

95%

രോഗികളും വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നുമെത്തിയവരാണ്