aisf

തിരുവനന്തപുരം : കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് എ.ഐ.എസ്. എഫ് ആവശ്യപ്പെട്ടു. ജനുവരി പകുതിയോടെയാണ് പി. ജി അവസാന സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചത്. ഇതുവരെ 30 ക്ലാസുകൾ മാത്രമാണ് ലഭിച്ചത്. ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പോലും ലഭിച്ചിട്ടില്ല . 90 അദ്ധ്യയന ദിനം കിട്ടണമെന്ന് സർവകലാശാല തന്നെ പറയുന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ജൂലായ് ഒന്ന് മുതൽ 10 വരെ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.