മലയിൻകീഴ് : അന്താരാഷ്ട്ര യോഗാ ദിനത്തിൽ ബി.ജെ.പി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗ പ്രദർശനം വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിരുവനന്തപുരം മേഖല സെക്രട്ടറി മുക്കംപാലം മൂട് ബിജു, മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു, ജനറൽ സെക്രട്ടറിമാരായ സുധീഷ് കുന്നുവിള,കാട്ടാക്കട ഹരി, യോഗാചാര്യയൻ അശോകൻ,കാത്തികേയൻ,പൊട്ടൻകാവ് മണി,പ്രസാദ്,അഭിലാഷ്,ജി.കെ.അനിൽകുമാർ,ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.