തിരുവനന്തപുരം : വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യ (എൻ.സി.എ-ഹിന്ദു നാടാർ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിസ്റ്റ്, തൊഴിൽവകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2, വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾസ്) എൻ.സി.എ–- പട്ടികജാതി തസ്തികകളുടെ ചുരുക്കപ്പട്ടികയും സാദ്ധ്യതാ പട്ടികയും ഉടൻ പ്രസിദ്ധീകരിക്കാൻ പി.എസ് .സി യോഗം തീരുമാനിച്ചു.
സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിൽ അഗ്രികൾച്ചറൽ ഓഫീസർ ,ആരോഗ്യവകുപ്പിൽ മെഡിക്കൽ റിക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 , മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം ഒന്നാം എൻ.സി.എ മുസ്ലിം, പട്ടികജാതി), മലപ്പുറം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) തസ്തികകളുടെ ഓൺലൈൻ പരീക്ഷ നടത്താനും തീരുമാനിച്ചു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ് (നേരിട്ടുളള നിയമനവും സർവ്വീസ് ക്വോട്ടയും) ഒ.എം.ആർ ഓൺലൈൻ പരീക്ഷ നടത്തും.
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (മാത്‌സ്) മലയാളം മീഡിയം (തസ്തികമാറ്റം), വയനാട് ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) രണ്ടാം എൻ.സി.എ ,ഒ.ബി.സി തസ്തികകളുടെ അഭിമുഖവും നടത്തും.
88 ദിവസത്തിനുള്ളിൽ 7225 ഉദ്യോഗാർത്ഥികൾക്ക് നിയമനശുപാർശ നൽകി
തിരുവനന്തപുരം:സമ്പൂർണ ലോക്ഡൗണിനിടയിലും കേരള പബ്ലിക് സർവീസ് കമ്മിഷൻ നൽകിയത് 7225 നിയമനശുപാർശ. 2020 മാർച്ച് 20 മുതൽ ജൂൺ 15 വരെ ഇക്കാലയളവിൽ 43 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പടെ ആരോഗ്യമേഖലയിൽ വിവിധ തസ്തികകളിലായി 1459 പേരെ നിയമനത്തിന് ശുപാർശ ചെയ്തു. കമ്പനി,ബോർഡ്, കോർപ്പറേഷൻ റാങ്ക് ലിസ്റ്റിൽ നിന്നും ഇലക്ട്രിസിറ്റി ബോർഡ്, കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ 1186 പേർക്കും ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ 454 പേർക്കും പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ 227 പേർക്കും നിയമനശുപാർശ ചെയ്തു. മുനിസിപ്പൽ കോമൺ സർവീസ്, കോളേജ് വിദ്യാഭ്യാസം, മറ്റ് വിവിധ വകുപ്പുകളിലുമായാണ് നിയമനശുപാർശ നൽകിയിട്ടുളളത്.