തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി സി. രവീന്ദ്രനാഥ് അവസാനവട്ട വിലയിരുത്തൽ നടത്തി. ഫലപ്രഖ്യാപന തീയതി ബുധനാഴ്ച തീരുമാനിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലായ് ആദ്യവാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.