covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്നലെ ഒരാൾ മരിച്ചു. സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് തുടർച്ചയായ അഞ്ചാം ദിനവും രോഗികളുടെ എണ്ണം നൂറുകടന്നു. ഇന്നലെ 141 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഡൽഹിൽ നിന്ന് നാട്ടിലേക്ക് എത്തിയ കൊല്ലം സ്വദേശി വസന്ത് കുമാറാണ് (68)ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 22 ആയി. ഇന്നലെ ഒൻപത് പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. ഇതുകൂടാതെ എറണാകുളത്ത് ആരോഗ്യ പ്രവ‌ർത്തകയ്ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 60 പേർ രോഗമുക്തി നേടി.