തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്തുനിന്നും രണ്ട് പേർ ഡൽഹിയിൽ നിന്നും എത്തിയവരാണ്. മൂന്ന് പേർ ഇന്നലെ രോഗമുക്തി നേടി. പാപ്പനംകോട് കൈമനം സ്വദേശി (29, ദമാമിൽ നിന്ന് 7ന് എത്തി), പേട്ട സ്വദേശി (27, കുവൈറ്റിൽ നിന്ന് 16ന് എത്തി) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ. പൗഡിക്കോണം സ്വദേശികളായ പുരുഷൻ (33), സ്ത്രീ (27) എന്നിവരാണ് 9ന് ഡൽഹിയിൽ നിന്നെത്തിയത്. ഇരുവരും ഡൽഹിയിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവർ ഹോം ക്വാറന്റൈനിലായിരുന്നു. യുവാവിന് രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. യുവതിക്ക് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. 21ന് യുവതിയുടെ സ്രവം പരിശോധനയ്ക്കായി എടുത്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ 825 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 45 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 580 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 287 പരിശോധനാഫലങ്ങൾ ലഭിച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ: 21,985
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 20,403
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ: 728
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 173
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1409