chennithala

തിരുവനന്തപുരം: ചൈനയുടെ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അപലപിക്കാൻ തയ്യാറാവാത്ത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഈ നിലപാടിൽ ഖേദമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പഴയ ചൈനീസ് പക്ഷപാതം ഇപ്പോഴും മുഖ്യമന്ത്രിയും സി.പി.എമ്മും തുടരുകയാണോയെന്ന് വ്യക്തമാക്കണം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് രാജ്യത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാൻ പിണറായിക്ക് ബാദ്ധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.