തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി മുതൽ മണ്ണന്തല വരെയുള്ള ജലവിതരണ ലൈനിൽ എച്ച.ഡി.പി.ഐ പൈപ്പ് മാറ്റി ഡി.ഐ പൈപ്പ് ഇടുന്ന ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ മണ്ണന്തല ടാങ്കിന്റെ ജലവിതരണ മേഖലകളായ അരുവിയോട്, കേരളാദിത്യപുരം, പൊറ്റയിൽ, ഉദിയന്നൂർ, കോട്ടമുകൾ, കൈരളീ നഗർ, ഭഗത് സിംഗ് നഗർ, പാതിരപ്പള്ളി, നാലാഞ്ചിറ, ബനഡിക്ട് നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.